കെഎസ്ഐഎന്‍സിയ്ക്ക് 650 ലക്ഷത്തിന്റെ പദ്ധതിക്ക് അനുമതി
വെള്ളി, 29 നവംബര്‍ 2013 (18:51 IST)
PRO
PRO
കേരള സംസ്ഥാന ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പദ്ധതികളായ കൊച്ചി ഫാസ്റ്റ് ഫെറി സര്‍വീസ്, ഫെറി ടെര്‍മിനലിന്റെ പുന:നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി 650 ലക്ഷം രൂപ അനുവദിച്ചു. കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫാസ്റ്റ് ഫെറി സര്‍വീസ് അനുവദിയ്ക്കുന്നതിന് 500 ലക്ഷം രൂപയാണ് അനുവദിച്ചിരിയ്ക്കുന്നത്.
കുസാറ്റിലെ സ്‌ക്കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഫെറി ടെര്‍മിനലിന്റെ പുനര്‍നിര്‍മ്മാണത്തിന് 150 ലക്ഷം രൂപയാണ് അനുമതി നല്‍കിയിരിക്കുന്നത്. ജെട്ടി, കെട്ടിട നിര്‍മ്മാണങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെട്ടിടം നിര്‍മ്മിക്കാന്‍ ജിസിഡിഎ സ്ഥലം നല്‍കും.
മറൈന്‍ഡ്രൈവ് വാക്ക്‌വേയുടെ തെക്ക്-വടക്ക് ഭാഗങ്ങളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന ഫെറി ടെര്‍മിനലിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന 460.94 സ്വകയര്‍ മീറ്റര്‍ വിസ്തൃതിയുളള ഇരുനില കെട്ടിടത്തില്‍ ടിക്കറ്റ് കൗണ്ടര്‍, ജെട്ടി ഓഫീസ്, മെയ്ന്റനന്‍സ് ഓഫീസ്, പാസഞ്ചര്‍/ ടൂറിസ്റ്റ് അമിനിറ്റീസ് എന്നിവ ഉണ്ടായിരിക്കും. വലിയ വെസ്സലുകള്‍ അടുക്കത്തക്ക വിധത്തിലാണ് ജെട്ടി രൂപകകല്‍പന ചെയ്തിരിക്കുന്നത്. നിലവിലുളള ജെട്ടി ചെറിയ വെസ്സലുകള്‍ക്ക് യോജിച്ചതും 30 വര്‍ഷം പഴക്കമുളളതുമാണ്.
സുരക്ഷിതവും വേഗമേറിയതുമായ പാസഞ്ചര്‍ സര്‍വീസിന് പര്യാപ്തമായ രീതിയിലാണ് കെഎസ്ഐഎന്‍സി പുതിയ ജെട്ടി രൂപകല്‍പന ചെയ്തിരിക്കുന്നത്.