കെഎസ്ആര്‍ടിസിക്ക് സഹായം: ഡീസല്‍ അധികതുക സര്‍ക്കാര്‍ നല്‍കും

തിങ്കള്‍, 28 ജനുവരി 2013 (11:13 IST)
PRO
ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ രണ്ടു മാസത്തേക്ക് സാമ്പത്തിക സഹായത്തിന് പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രണ്ടു മാസത്തേക്ക് ഡീസല്‍ വിലയിലുണ്ടാകുന്ന അധിക ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.

ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനും പ്രത്യേകം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ദീര്‍ഘകാലത്തേക്ക് കെഎസ്ആര്‍ടിസിയുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയ മന്ത്രിസഭാ യോഗം പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്കുള്ള സഹായം നല്‍കണമെന്നാണ് കെ എസ് ആര്‍ ടി സി ആവശ്യപ്പെട്ടിരുന്നത്.

വെബ്ദുനിയ വായിക്കുക