അതേസമയം, സെക്യുലറുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചെന്നും ജനപക്ഷപാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. മുന്‍ അനുഭവമുള്ളതുകൊണ്ട് പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ താന്‍ തന്നെയാകും. ഫലം വന്നാല്‍ പൂഞ്ഞാറിലെ ജനങ്ങള്‍ പറയുന്ന മുന്നണിക്ക് പിന്തുണ നല്‍കും. പൂഞ്ഞാറില്‍ നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.