കെഎം മാണിക്ക് ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി

ഞായര്‍, 10 മെയ് 2015 (14:23 IST)
സംസ്ഥാന ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ എം മാണിക്കു നേരെ കരിങ്കൊടി. മന്ത്രി പി കെ ജയലക്ഷ്‌മിയുടെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവെ വയനാട് നടവയലിന് സമീപം വെച്ചായിരുന്നു കരിങ്കൊടി കാണിച്ചത്.
 
സ്ഥലത്തത്തെിയ പൊലീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
 
മന്ത്രിയുടെ വാഹനം നടവയലിന് സമീപം എത്തിയപ്പോള്‍ ഒരു സംഘം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കാറിന് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക