കൂട്ടുകാരികളുടെ നഗ്നചിത്രം കാമുകന് അയച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍

വ്യാഴം, 13 ജൂണ്‍ 2013 (08:54 IST)
PRO
PRO
കൂട്ടുകാരികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചുകൊടുത്ത വിദ്യാര്‍ഥിനി അറസ്റ്റില്‍. പെരുമ്പാവൂരിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് പെണ്‍കുട്ടി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുകെയിലുള്ള കാമുകന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വിദ്യാര്‍ഥിനി കൂട്ടുകാരികളുടെ നഗ്നചിത്രം പകര്‍ത്തിയത്. മൊബൈല്‍ ഫോണിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മാത്രമല്ല, ഷൂസില്‍ ക്യാമറ ഘടിപ്പിച്ച് കുളിമുറിയില്‍ നിന്ന് പോലും ചിത്രങ്ങള്‍ പകര്‍ത്തി എന്നാണ് വിവരം. തുടര്‍ന്ന് ഇത് കാമുകന് അയച്ചു. ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ പകര്‍ത്താന്‍ കാമുകന്‍ പെണ്‍കുട്ടിയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

വിനോദയാത്രയ്ക്ക് പോയപ്പോള്‍ ഈ പെണ്‍കുട്ടിയുടെ ലാപ്‌ടോപ്പ് കൂട്ടുകാരി ഉപയോഗിക്കാനിടയായി. അപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്.
ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതായും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

വെബ്ദുനിയ വായിക്കുക