കുസാറ്റിന് 220.63 കോടിയുടെ ബജറ്റ്

ശനി, 30 മാര്‍ച്ച് 2013 (19:55 IST)
PRO
PRO
കൊച്ചി സര്‍വകലാശാലയ്ക്ക് 220.63 കോടി രൂപയുടെ ബജറ്റ്. 233.96 കോടി രൂപ ചെലവും 13.33 കോടിയുടെ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റിനാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയത്.

സര്‍വകലാശാലയിലെ അധ്യാപക- പഠന നിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് അക്കാദമിക് ഓഡിറ്റ് നടപ്പില്‍ വരുത്തും.പരീക്ഷാ ഫലം മെച്ചപ്പെടുത്താന്‍ സമഗ്ര പദ്ധതി നടപ്പില്‍ വരുത്തും. അരുവിത്തുറയില്‍ സര്‍വകലാശാല പ്രാദേശിക കേന്ദ്രം സ്ഥാപിക്കാന്‍ നടപടിയെടുക്കും. പ്രാദേശിക കേന്ദ്രങ്ങളില്‍ ബി കോം, എല്‍ എല്‍ ബി കോഴ്സുകള്‍ തുടങ്ങും. സിന്‍ഡിക്കേറ്റംഗം പ്രഫ. ലോപ്പസ് മാത്യു ബജറ്റ് അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു.

വെബ്ദുനിയ വായിക്കുക