കുവൈറ്റ് വിസാ സ്റ്റാമ്പിംഗ് പുനരാരംഭിക്കും

ശനി, 16 ഫെബ്രുവരി 2008 (15:09 IST)
ചില തര്‍ക്കങ്ങള്‍ മൂലം മുടങ്ങിയിരിക്കുന്ന കുവൈറ്റിലേക്കുള്ള വിസാ സ്റ്റാമ്പിംഗ് അടുത്തയാഴ്ചയോടെ പുനരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു.

ഇരു രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികള്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇ.അഹമ്മദ്. ചര്‍ച്ചകള്‍ ഇന്ന് ഉച്ചയോടെ അവസാനിച്ചു.

നാളെ കുവൈറ്റില്‍ വച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഇതോടെ വിസാ സ്റ്റാമ്പിംഗ് പുനരാരംഭിക്കും. സ്വകാര്യ ഏജന്‍സികള്‍ വഴി കുവൈറ്റിലേക്ക് പോകുന്നവരുടെ കാര്യത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ വ്യക്തിപരമായി തീരുമാനമെടുക്കാന്‍ കഴിഞ്ഞെന്നും അഹമ്മദ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക