ഹര്‍ത്താല്‍ ദിനമായിരുന്നെങ്കിലും ഷാപ്പില്‍ കള്ള് അളക്കാന്‍ വേണ്ടി പുലര്‍ച്ചെ വീട്ടില്‍ നിന്നു പോയതായിരുന്നു ഭാര്‍ഗ്ഗവന്‍. ഹര്‍ത്താല്‍ കാരണം വാഹനങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന്, പലരുടെയും ബൈക്കുകളില്‍ കയറിയാണ് മമ്മിയൂര്‍ വരെ എത്തിയത്.
ഹര്‍ത്താല്‍ ആയതിനാല്‍ റോഡില്‍ മറ്റൊരു വാഹനവും ഇല്ലാതിരുന്നതും പ്രശ്‌നമായി. ഒടുവില്‍ പൊലീസിന്റെ പട്രോളിംഗ് വാഹനം വിളിച്ചു വരുത്തിയാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ, ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രീതയാണ് ഭാര്‍ഗ്ഗവന്റെ ഭാര്യ. ശ്രീജിത്ത്, ശ്രീഷ്മ എന്നിവര്‍ മക്കളാണ്.