കുലംകുത്തി പ്രയോഗം അവരവരുടെ സംസ്കാരമനുസരിച്ച്: കാനം രാജേന്ദ്രന്‍
വെള്ളി, 11 മെയ് 2012 (18:26 IST)
PRO
PRO
കുലംകുത്തിയെന്ന പ്രയോഗം അവരവരുടെ സംസ്കാരത്തിന് അനുസരിച്ചാണ് പ്രയോഗിക്കുന്നതെന്ന് സി പി ഐ നേതാവും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്‍. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന് രാഷ്ട്രീയ എതിരളാകളില്ലാതെ വ്യക്തിപരമായ എതിരാളികളുള്ളതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ സ്വാഭാവികമായും രാഷ്ട്രീയം ഉണ്ടാകാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം സി പി ഐ എം എല്‍ എമാര്‍ സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ സി പി ഐ പിണറായി വിജയനെ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. കൂടെ നില്‍ക്കുന്ന ചിലര്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. തങ്ങളുടെ പാര്‍ട്ടിയിലേക്ക് നാലാളെ കൂട്ടാനാണ് ഇത്തരക്കാരുടെ ശ്രമം. അതിന് അവര്‍ സി പി എമ്മിന്റെ തലയ്ക്കിട്ട് കൊട്ടേണ്ട ആവശ്യമില്ലെന്ന് സി പി ഐയുടെ പേരെടുത്ത് പറയാതെ പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.