പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിളയും മക്കളും അവിഹിതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കേസ് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുരുവിളയുടെയും മക്കളുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുരുവിളയും മക്കളും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
തൃശൂരിലെ പൊതുപ്രവര്‍ത്തകനായ ജോസഫാണ് ഹര്‍ജി നല്‍കിയിരുന്നത്. കേസില്‍ കോടതി പ്രാരംഭ വാദം കേട്ടു.അതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വൈകുന്നേരത്തോടെ കോടതി ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ചു കൊടുക്കും.