വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ഒന്നിലെ താമസക്കാരിയായ ആദിവാസി ഓമന കഴിഞ്ഞദിവസം പനിമൂലം മരണമടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വനാതിര്‍ത്തിയില്‍ കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതിയില്ലത്ത രോഗമാണ് കുരങ്ങ് പനി. രണ്ടാഴ്‌ച ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും മാറുന്ന അസുഖമാണിത്.
എന്നാല്‍ ചികിത്സ തേടാതിരുന്നാല്‍ കാര്യങ്ങള്‍ മാരകമാകുമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ചികിത്സ വൈകിയാല്‍ തലച്ചോറില്‍ രക്‌തസ്രാവം ഉണ്ടാകുകയും മരണത്തിന് കാരണമാകുകയും ചെയ്യും. കുരങ്ങുകളില്‍ നിന്നാണ് പ്രധാനമായും ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. കുരങ്ങുകളുടെ ശരീരത്തില്‍ ഉള്ള ചെള്ളുകള്‍ മനുഷരുടെ ശരീരത്തില്‍ എത്തുന്നതു മൂലമണ് പനി പകരുന്നത്.
എന്നാല്‍ ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും പനി നിയന്ത്രണവിധേയമാണെന്നും അസുഖം ബാധിച്ചവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കുരങ്ങുകളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന പനിയുമായി 32 പേരാണ് ഇതുവരെ ചികിത്സ തേടിയെത്തിയത്. ചികിത്സ തേടിയ പകുതിയോളം പേരെ ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക് അയച്ചിട്ടുണ്ട്.