കുരങ്ങുപനിക്ക് കാരണം കാട്ടുതീ ഇല്ലാത്തതെന്ന് റിപ്പോര്‍ട്ട്

ചൊവ്വ, 26 മെയ് 2015 (11:52 IST)
വയനാട്ടില്‍ കുരങ്ങുപനിക്ക് കാരണം കാട്ടുതീ ഇല്ലാത്തതെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പഠനസംഘമാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കാട്ടു തീ ഇല്ലാത്തത് കൂടാതെ വയനാട്ടിലെ വനാന്തരീക്ഷം രോഗം പരത്തുന്ന ചെള്ളുകള്‍ക്ക് വന്‍തോതില്‍ പെരുകാന്‍ അനുകൂലമാണെന്നും റിപ്പോര്‍ട്ടുണ്ട്.
 
വയനാട്ടിലെ കുറിച്യാട് ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന ചിക്കഞ്ചി വനമേഖലയില്‍ ഡോക്ടര്‍ പ്രീതിപാദ, ഡോ ബാലകൃഷ്ണന്‍ എന്നവരുടെ നേതൃത്വത്തില്‍ നാലംഗ കേന്ദ്രസംഘം നടത്തിയ പഠനറിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
 
രോഗം ബാധിച്ച് കുരങ്ങുകള്‍ ചത്ത 50 മീറ്റര്‍ ചുറ്റളവില്‍ നിരോധിത കീടനാശിനിയായ മലാത്തിയോണ്‍ അടക്കമുള്ളവ പ്രയോഗിക്കാനും, നിയന്ത്രിത അളവില്‍ തീയിടാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
 
കുരങ്ങുപനി സ്ഥിരീകരിച്ച് ആദ്യത്തെ കുരങ്ങു ചത്ത കുറിച്യാട് വനമേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാട്ടുതീ ഉണ്ടായിട്ടില്ല. ഇതിനാലാകാം കുരങ്ങുപനി പരത്തുന്ന ചെള്ള് അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വയനാട്ടിലെ വനങ്ങളിലേക്ക് പകര്‍ന്നതെന്നാണ് കണ്ടെത്തല്‍.

വെബ്ദുനിയ വായിക്കുക