കുടിവെള്ള വിതരണത്തിന് പറവൂര്‍ നിയോജക മണ്ഡലത്തില്‍ 103.54 ലക്ഷം രൂപ
ശനി, 11 മെയ് 2013 (15:17 IST)
PRO
PRO
വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണം മെച്ചപ്പെടുത്താന്‍ പറവൂര്‍ നിയോജക മണ്ഡലത്തില്‍ 103.54 ലക്ഷം രൂപയുടെ പദ്ധതികള്‍ അനുവദിച്ചതായി വിഡി സതീശന്‍ എംഎല്‍എ അറിയിച്ചു. വരാപ്പുഴ പഞ്ചായത്തിലെ തിരുമുപ്പം കുളം നവീകരിക്കുന്നതിന് 18 ലക്ഷം രൂപയും കൂനമ്മാവിലെ ജലവിതരണം മെച്ചപ്പെടുത്താനും ചെറിയപ്പിള്ളി പാലത്തിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 13 ലക്ഷവും അനുവദിച്ചിട്ടുണ്ട്. തിരുമുപ്പത്തെ കിണര്‍ നന്നാക്കുന്നതിന് 67000 രൂപയും പുത്തന്‍വേലിക്കര പഞ്ചയത്തിലെ 60 എച്ച് പി മോട്ടോര്‍ പമ്പ് നന്നാക്കുന്നതിന് 70,000 രൂപയും അനുവദിച്ചിട്ടുണ്ട്.
പുത്തന്‍വേലിക്കരയിലെ ജലവിതരണം മെച്ചപ്പെടുത്താന്‍ 10.98 ലക്ഷം രൂപയും ചിറ്റാറ്റുകരയില്‍ 4.88 ലക്ഷം രൂപയുടെയും പദ്ധതിക്ക് അനുമതിയായി. പറവൂരിലെ പമ്പ് ഹൗസ് നവീകരിക്കുന്നതിന് 1.23 ലക്ഷം രൂപയും ബാക്കി തുക പറവൂര്‍ മുനിസിപ്പാലിറ്റിയിലെയും ഏഴിക്കര, കോട്ടുവള്ളി, വടക്കേക്കര, വരാപ്പുഴ, ചിറ്റാറ്റുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിനുമാണ് അനുവദിച്ചിട്ടുള്ളതെന്ന് വിഡി സതീശന്‍ എംഎല്‍എ അറിയിച്ചു.