കുഞ്ഞാലിക്കുട്ടിയുടെയും ഇ അഹമ്മദിന്റെയും പോസ്റ്ററില്‍ കരിഓയില്‍
വ്യാഴം, 23 ജൂണ്‍ 2011 (12:21 IST)
മലപ്പുറത്ത് മുസ്ലീം ലീഗ് നേതാക്കളുടെ പോസ്റ്ററില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, ഇ അഹമ്മദ് എന്നിവരുടെ പോസ്റ്ററിലാണ് കരിഓയില്‍ ഒഴിച്ചത്. മഞ്ഞളാംകുഴി അലിയുടെ മണ്ഡലമായ മങ്കടയിലാണ് കരിഓയില്‍ പ്രയോഗം.
ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിലാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.