കാലവര്‍ഷം കലിപൂണ്ടു: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ വെള്ളത്തിനടിയില്‍
തിങ്കള്‍, 5 ഓഗസ്റ്റ് 2013 (11:56 IST)
PRO
കനത്ത മഴയില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ വെള്ളത്തിനടിയിലായി. ഇടുക്കിയില്‍ നിരവധി ഇടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. കുഞ്ചിത്തണ്ണി, തൊമ്മളക്കുത്ത്, പൈനാവ്, മലയിഞ്ചി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. നിരവധി പേരെ കാണാതായി.
നിരവധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇടമലയാര്‍, ഇരട്ടയാര്‍ ഡാമുകള്‍ തുറന്നുവിട്ടു. കോട്ടയത്ത് മീനച്ചിലാറും തോടുകളും കര കവിഞ്ഞൊഴുകുകയാണ്.
പാലാ, കുമരകം, തിരുവാര്‍പ്പ്, നാട്ടകത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പലതും വെള്ളപ്പൊക്ക ദുരിതത്തിലാണ്. ചീയപ്പാറയില്‍ ഏകദേശം 20 ഏക്കറോളം വരുന്ന മണ്‍കൂന അടങ്ങിയ പ്രദേശം മൊത്തത്തില്‍ ദേശീയ പാത 47 നുമേല്‍ പതിക്കുകയായിരുന്നു. നേരത്തെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് നീക്കം ചെയ്യവെയാണ് അതിശക്തമായ മണ്ണിടിച്ചില്‍ വീണ്ടും ഉണ്ടായത്.
ടൂറിസ്റ്റുകള്‍ അടക്കം നിരവധി പേര് ഇവിടെയുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇടുക്കിയിലെ ചെറുതോണി, പൂമാല,കറുവപ്പള്ളി,വണ്ടിപ്പെരിയാര്‍ മേഖലയിലാണ് കടുത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത്.
എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി- അടുത്ത പേജ്
PRO
കനത്ത മഴയില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ വെള്ളത്തിനടിയിലായി. ഇടുക്കിയില്‍ നിരവധി ഇടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. കുഞ്ചിത്തണ്ണി, തൊമ്മളക്കുത്ത്, പൈനാവ്, മലയിഞ്ചി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. നിരവധി പേരെ കാണാതായി.
നിരവധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇടമലയാര്‍, ഇരട്ടയാര്‍ ഡാമുകള്‍ തുറന്നുവിട്ടു. കോട്ടയത്ത് മീനച്ചിലാറും തോടുകളും കര കവിഞ്ഞൊഴുകുകയാണ്.
പാലാ, കുമരകം, തിരുവാര്‍പ്പ്, നാട്ടകത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പലതും വെള്ളപ്പൊക്കദുരിതത്തിലാണ്. ചീയപ്പാറയില്‍ ഏകദേശം 20 ഏക്കറോളം വരുന്ന മണ്‍കൂന അടങ്ങിയ പ്രദേശം മൊത്തത്തില്‍ ദേശീയ പാത 47 നുമേല്‍ പതിക്കുകയായിരുന്നു. നേരത്തെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് നീക്കം ചെയ്യവെയാണ് അതിശക്തമായ മണ്ണിടിച്ചില്‍ വീണ്ടും ഉണ്ടായത്.