കാരുണ്യ ഭാഗ്യക്കുറി ഒന്നാം സമ്മാന ജേതാവ് മരിച്ച നിലയില്‍

തിങ്കള്‍, 22 ഏപ്രില്‍ 2013 (14:21 IST)
സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ നേടിയയാള്‍ മരിച്ച നിലയില്‍. കാരുണ്യ ഭാഗ്യക്കുറിയുടെ മാര്‍ച്ചിലെ വിജയി കിടങ്ങൂര്‍ ചക്കാലയ്ക്കല്‍ സാംബന്റെ മകന്‍ ഉണ്ണിയെയാണ് (25)​ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപസ്മാര രോഗിയായിരുന്നു ഉണ്ണി എന്നാണ് വിവരം.

ഐടിസി പഠനത്തിനുശേഷം പെയിന്റിംഗ്‌ തൊഴിലാളിയായി ജോലി നോക്കുകയായിരുന്ന ഉണ്ണി അവിചാരിതമായാണ് ലോട്ടറി വാങ്ങിയത്.

വെബ്ദുനിയ വായിക്കുക