കാരായിമാരെ സിബിഐ കസ്റ്റഡിയില്‍ വിടുന്നതിന് സ്റ്റേ

വെള്ളി, 29 ജൂണ്‍ 2012 (15:28 IST)
PRO
PRO
തലശേരി ഫസല്‍ വധവുമായി ബന്ധപ്പെട്ട്‌ കോടതിയില്‍ കീഴടങ്ങിയ ഏഴും എട്ടും പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി ബി ഐ കസ്റ്റഡിയില്‍ വിട്ട നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇരുവരെയും ഏഴ്‌ ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടുനല്‍കിയ എറണാകുളം സിജെഎം കോടതി ഉത്തരവാണ്‌ ഹൈക്കോടതി സ്റ്റേ ചെയ്തത്‌.

തിങ്കളാഴ്ച വരെയാണ്‌ സ്റ്റേ. സിജെഎം കോടതിയുടെ നടപടിക്കെതിരേ ഇരുവരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്‌ ഹൈക്കോടതിയുടെ നടപടി. ഹര്‍ജിയില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.

വെള്ളിയാഴ്ച രാവിലെയാണ്‌ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്‌. തലശേരിയിലെ സി പി എം പ്രാദേശിക നേതക്കളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും.

വെബ്ദുനിയ വായിക്കുക