സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ കോഴിക്കോട് നഗരത്തിന്‍റെ പല ഭാഗങ്ങളിലും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ടൌണ്‍ ഹാള്‍ പരിസരം, വയനാട് റോഡ്, ഇംഗ്ലീഷ് പള്ളി പരിസരം എന്നിവിടങ്ങളിലാണ് കാരാട്ടിനെതിരെ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'കാരാട്ട് ചതിക്കുഴിയില്‍ വീഴരുത്','ലീഗ് നേതാവിന്‍റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനു പോയി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ അന്തസ്സ് കളയരുത്' ഗഫൂറിന്‍റെ വീട്ടിലെ ഉച്ചഭക്ഷണത്തേക്കാള്‍ വലുതാണ് പാര്‍ട്ടി, തുടങ്ങിയ പോസ്‌റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗഫൂറിന്‍റെ ആഡംബര ഭക്ഷണത്തെക്കാള്‍ സാധാരണക്കാരന്‍റെ കഞ്ഞിയാണ് നല്ലതെന്നും പോസ്‌റ്ററില്‍ പറയുന്നുണ്ട്. ഇതോടൊപ്പം പ്രതിഷേധവുമായി അമ്പതോളം ഫാക്‌സുകള്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നാണ്. സൂചന.
വയനാട് കര്‍ഷക സെമിനാറില്‍ പങ്കെടുക്കാനെത്തുന്ന കാരാട്ട് പിണറായി വിജയനുമായി ബന്ധമുള്ള വ്യാപാരി നേതാവിന്‍റെ വീട്ടില്‍ വിരുന്നിനെത്തുമെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കാരാട്ടിന് താന്‍ വിരുന്നൊരുക്കുന്നുവെന്ന വാര്‍ത്ത കോഴിക്കോട്ടെ വ്യാപാരിയായ ഗഫൂര്‍ നിഷേധിച്ചു.