കാമുകിയെ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവാവിനെ നാട്ടുകാര്‍ തല്ലിയോടിച്ചു. രക്ഷപ്പെട്ടോടിയ യുവാവ് വൃദ്ധയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഭിജിത്തി(20)നെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ് 22 ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കാമുകിയെ കാണാനായി എത്തിയ അഭിജിത്തിനെ യുവാക്കള്‍ കൈകാര്യം ചെയ്തതോടെ ഇയാള്‍ രക്ഷപ്പെട്ടോടി. പോകുന്ന വഴിയില്‍ ഇയാള്‍ നിരവധി വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചതായും പരാതിയുണ്ട്. അതിനു ശേഷമാണ് പ്രതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സ്ത്രീയെ ടോര്‍ച്ചു കൊണ്ട് അടിച്ച ശേഷം ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതെന്ന് പരാതി ലഭിച്ചത്.