കാമുകനു വേണ്ടി മകനെ കൊന്നു; അമ്മയും കാമുകനും പിടിയില്‍

വെള്ളി, 2 മെയ് 2014 (16:33 IST)
രണ്ടു ദിവസം പ്രായമായ ആണ്‍കുട്ടിയെ കൊന്ന അമ്മയും കാമുകനും പിടിയില്‍. എരിമയൂര്‍ ചേരാനാട് തോട്ടില്‍ കഴിഞ്ഞദിവസം രണ്ടുദിവസം പ്രായമായ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ ചേരാനാട് അബ്ബാസിന്റെ ഭാര്യ ഷിബിന (37), കാമുകന്‍ കോങ്ങാട് വിനോജ് (30) എന്നിവരാണ് പൊലീസ് പിടിയിലായത്.
 
അബ്ബാസിന്റെ ജ്യേഷ്ഠന്റെ ഉടമസ്ഥതയിലുള്ള ലോറിയിലെ ഡ്രൈവറാണ് വിനോജ്. ഷിബിനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവര്‍ക്ക് ഒമ്പതുവയസുള്ള  ആണ്‍കുട്ടിയുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

വെബ്ദുനിയ വായിക്കുക