കസ്തൂരി രംഗന്‍: ഏഴു ജില്ലകളുടെ കരട് ഭൂപടം പ്രസിദ്ധീകരിച്ചു

വെള്ളി, 21 മാര്‍ച്ച് 2014 (12:09 IST)
PRO
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി ലോല മേഖലകളുടെ സംബന്ധിച്ച ഭൂപടം പ്രസിദ്ധീകരിച്ചു. ഏഴു ജില്ലകളുടെ കരട് ഭൂപടമാണ് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വയനാട്, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകളുടെ കരട് ഭൂപടമാണ് പ്രിസിദ്ധീകരിച്ചത്. ഇടുക്കി ഉള്‍പ്പെടെ മറ്റു ജില്ലകളുടെ ഭൂപടം പിന്നാലെ പ്രസിദ്ധീകരിക്കും.

ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ നിര്‍ദേശം പരിഗണിച്ച് സംസ്ഥാന റിമോര്‍ട്ട് സെന്‍സിംഗ് ആന്‍ഡ് എണ്‍വയോണ്‍മെന്‍റ് സെന്‍ററാണ് ഭൂപടം തയ്യാറാക്കിയത്.

ഓരോ ജില്ലയുടെയും ഭൂവിനിയോഗത്തിന്റെ ഭൂപടവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ പരാതിയുള്ളതൊക്കെ പരിശോധിച്ച ശേഷമാകും അന്തിമ വിജ്ഞാപനം.

വെബ്ദുനിയ വായിക്കുക