കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സമരങ്ങളെ തെരഞ്ഞെടുപ്പ് സമ്മര്‍ദ്ദങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

ചൊവ്വ, 11 മാര്‍ച്ച് 2014 (14:05 IST)
PRO
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ നടക്കുന്ന സമരങ്ങളെ തെരഞ്ഞെടുപ്പ് സമ്മര്‍ദ്ദങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി. കരട് വിജ്ഞാപനത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കരട് വിജ്ഞാപനം പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നില്ല.

തെരഞ്ഞെടുപ്പ് ഒരു വിഷയത്തിന്റെ മാത്രം വിലയിരുത്തലല്ല. സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനം തെറ്റല്ല. എന്നാല്‍ അതാണ് ശരിയായ തീരുമാനമെന്ന് സഭ പറയുകയുമില്ല. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കു വിരുദ്ധമായി സഭാ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കരുത്.

കരട് വിജ്ഞാപനം ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നില്ല. തനിക്ക് ആദ്യത്തെ ഏഴ് പേജ് ലഭിച്ചെന്നും ഇതില്‍ നിന്ന് കേരളത്തിന്റെ ആവശ്യം പരിഗണിച്ചതായി മനസ്സിലാക്കാമെന്നും ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക