കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം പുറത്തിറക്കാന്‍ അനുമതി

തിങ്കള്‍, 10 മാര്‍ച്ച് 2014 (17:34 IST)
PRO
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം പുറത്തിറക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള ഭേദഗതി വരുത്തിയ കരട് വിജ്ഞാപനമാണ് കേന്ദ്ര വനം​-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കുക. അതേസമയം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതെ അന്തിമ വിജ്ഞാപനം പുറത്തിറക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടായത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം ഇറക്കാന്‍ അനുമതി തേടി പരിസ്ഥിതി മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടിന്മേലുള്ള ഓഫീസ് മെമ്മോറാണ്ടം നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.

എന്നാല്‍ കരട് വിജ്ഞാപനം തന്നെ പുറത്തിറക്കണം എന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ്(എം) ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക