കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പേര്‍ക്കും ജീവപര്യന്തം, നാലുപ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം,

വെള്ളി, 4 ഒക്‌ടോബര്‍ 2013 (13:29 IST)
PRO
കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ 13 പ്രതികള്‍ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അബ്ദുള്‍ ജബ്ബാര്‍, തടിയന്റവിട നസീര്‍, സര്‍ഫറസ് നവാസ്, സാബിര്‍ എന്നിവര്‍ക്കാണ് ഇരട്ടജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്.

ബാക്കിയുള്ള ഒമ്പത്പേര്‍ക്ക് ജീവപര്യന്തവും ലഭിച്ചു. തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് എന്നിവര്‍ ഉള്‍പ്പെടെ 13 പേര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നുതടിയന്റവിട നസീര്‍ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

അഞ്ചുപേരെ ഈ കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയക്കുകയും ചെയ്തു. അബ്ദുല്‍ ജലീലാണ് കേസില്‍ ഒന്നാം പ്രതി.കേസിലെ പ്രതികളായ നാല് മലയാളികള്‍ 2008 ഒക്ടോബറില്‍ കശ്മീരില്‍ വച്ച് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു

2006-2008 കാലയളവില്‍ കേരളത്തില്‍ നിന്നുള്ള യുവാക്കളെ തീവ്രവാദ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തുവെന്നാണ് കേസ്. പരിശീലനം നേടി പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ നാലുപേര്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.

2012 ഫെബ്രുവരിയിലാണ് കേസില്‍ എന്‍ഐഎ പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്. രാജ്യദ്രോഹം, തീവ്രവാദ സംഘവുമായി ചേര്‍ന്ന രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, അനധികൃതമായി ആയുധം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും കരുണകാട്ടരുതെന്നുമായിരുന്നു പ്രോസിക്യുഷന്റെ വാദം.


വെബ്ദുനിയ വായിക്കുക