കള്ള് വ്യവസായം നിരോധിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആയിരക്കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമാകാന്‍ ഇത് കാരണമാകും. വിദേശമദ്യശാലകളുടെ സമയക്രമം പുനക്രമീകരിക്കുകയാണ് ഉത്തമമെന്നും ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശം പരിഗണിക്കണമെന്നും വി എസ് പറഞ്ഞു.
കള്ള് ഷാപ്പുകള്‍ അടച്ച് പൂട്ടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം മുസ്ലീംലീഗ് രംഗത്ത് വന്നിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് വി എസ് പ്രസ്താവന ഇറക്കിയത്.