കള്ള് ലഹരിയാണെന്ന് കരുതുന്നില്ല: കെ ബാബു

ഞായര്‍, 30 സെപ്‌റ്റംബര്‍ 2012 (12:44 IST)
PRO
PRO
കള്ള് ലഹരിയാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി കെ ബാബു. കള്ള് നിരോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ എന്ത്‌ കുടിക്കണമെന്ന്‌ ഹൈക്കോടതി ജഡ്ജി നിര്‍ദേശിക്കേണ്ടെന്നും കള്ള്‌ ഷാപ്പുകള്‍ അടച്ചുപൂട്ടുന്നത്‌ പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.

കള്ള്‌ നിരോധിക്കണമെന്നത്‌ ലീഗിന്റെ മാത്രം അഭിപ്രായമാണ്‌, യുഡിഎഫിന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു. കള്ള് നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, കള്ള്‌ ആരോഗ്യത്തിന്‌ ഹാനികരമായ പാനീയമാണെന്നു കരുതുന്നില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. കള്ളുചെത്ത്‌ വ്യവസായം ഒറ്റയടിക്കു നിര്‍ത്തുന്നത്‌ പ്രായോഗികമല്ല. ഘട്ടം ഘട്ടമായി മദ്യംനിരോധിക്കാനാണ്‌ സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക