കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഊർജ്ജിതമായ അന്വേഷണം നടക്കുന്നു. ഇത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരിട്ടാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.