കലാഭവന്‍ മണി പതിവായി തങ്കഭസ്മം കഴിച്ചിരുന്നതായി അഭ്യൂഹം

ബുധന്‍, 23 മാര്‍ച്ച് 2016 (18:49 IST)
നടന്‍ കലാഭവന്‍ മണി പതിവായി തങ്കഭസ്മം കഴിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. തങ്കഭസ്മത്തിന്റെ അമിത ഉപയോഗമാണ് മദ്യത്തേക്കാള്‍ മണിയുടെ ഗുരുതരമായ കരള്‍ രോഗത്തിന് കാരണമായതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു‍. തങ്കഭസ്മം കഴിക്കുമ്പോള്‍ പാലിക്കേണ്ട പഥ്യം മണി പാലിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ശരീരം വെളുക്കാനാണ് സാധാരണ തങ്കഭസ്മം കഴിക്കുന്നത്. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. കൃത്യമായി സ്ഫുടം ചെയ്‌തെടുക്കാത്ത തങ്കഭസ്മം ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ മണി തങ്കഭസ്മം ഉപയോഗിച്ചതാണ് കരല്‍ രോഗത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തയോട് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 
മണി തങ്കഭസ്മം കഴിക്കാനിടയായ കാരണവും ഇത്തരത്തില്‍ പുറത്തു വരുന്നുണ്ട്. ചാലക്കുടിയില്‍ കുളിക്കാന്‍ ഇറങ്ങിയ മണിയെ ‘കറുത്ത യേശുദാസേ’ എന്ന് ഒരു സ്ത്രീ വിളിച്ചെന്നും, അതിനു ശേഷമാണ് എങ്ങനെയെങ്കിലും വെളുക്കണം എന്ന ലക്ഷ്യത്തോടെ മണി തങ്കഭസ്മം കഴിക്കാന്‍ തുടങ്ങിയെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

വെബ്ദുനിയ വായിക്കുക