കെ കരുണാകരനും ഒ രാജഗോപാലുമാണ് തന്റെ മാതൃകകളെന്ന് സുരേഷ് ഗോപി. നോമിനേറ്റഡ് എം പിയായി പ്രവർത്തിച്ചു തെളിയിക്കും. വോട്ടുതേടി എം പിയാകുമ്പോൾ മാതൃകാ രാഷ്ട്രീയ പ്രവർത്തനം എന്തെന്ന് തെളിയിക്കും. എൻ എഫ് ഡി സി അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടപ്പോഴുണ്ടായ അവഹേളനങ്ങൾ മിണ്ടാതെ സഹിച്ചു. കൂടുതല്‍ സ്ഥാനമാനങ്ങളേക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, രാജ്യസഭ എം പിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി സുരേഷ് ഗോപി പാര്‍ലമെന്റിലെത്തി. പാര്‍ലമെന്റിന്റെ പടിക്കെട്ടുകള്‍ക്ക് മുന്നില്‍ ഒരു നിമിഷം നിന്ന് പ്രാര്‍ത്ഥിച്ച ശേഷമാണ് സുരേഷ് ഗോപി പാര്‍ലമെന്റിലേക്കു കയറിയത്.