മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ഉറപ്പാക്കുന്ന കരാറില്‍ ഏര്‍പ്പെടാന്‍ എസ് എന്‍ സി ലാവ്ലിന് തയാറായിരുന്നില്ലെന്ന് മുന്‍ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍.
യുഡിഎഫ് സര്‍ക്കാര്‍ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായുള്ള ധാരണാപത്രം പുതുക്കാത്തതാണ് മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ധനസഹായം നഷ്ടമാകാന്‍ കാരണമെന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും ലാവ്ലിന് കമ്പനിയുടെയും പ്രസ്താവനകള്‍ക്ക് മറുപടി പറയുകയായിരുന്നു കടവൂര്‍ ശിവദാസന്‍.
ധാരണാപത്രത്തിലൂടെയല്ല കരാറിലൂടെയായിരുന്നു ക്യാന്‍സര്‍ സെന്ററിന് ധനസഹായം ഉറപ്പാക്കേണ്ടിയിരുന്നത്. അക്കാര്യം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തില്ലെന്നും കടവൂര്‍ പറഞ്ഞു.
അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ ലാവ്ലിനുമായുള്ള ധാരണാപത്രം പുതുക്കാതിരുന്നതാണ് ലാവലിന്‍ എല്ലാ ബാധ്യതകളില്‍ നിന്നും ഒഴിവാവാന്‍ കാരണമെന്ന് പിണറായി വിജയന് പ്രസ്താവിച്ചിരുന്നു.