കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുന്നത് ക്യാപിറ്റല്‍ പണിഷ്‌മെന്റ്: ചെന്നിത്തല
ചൊവ്വ, 14 ഫെബ്രുവരി 2012 (17:43 IST)
PRO
PRO
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംസ്ഥാന സമ്മേളനങ്ങളില്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വി എസ് അച്യുതാനന്ദനെ എങ്ങനെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിന് വിധേയനാക്കാമെന്നാണ് സി പി എം സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സി പി ഐ സമ്മേളനത്തിലെ ചര്‍ച്ച, സി പി എമ്മിനെ എങ്ങനെ ക്യാപ്പിറ്റല്‍ പണിഷ്മെന്റിന് വിധേയമാക്കാമെന്നാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്ന് അകന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തെക്കുറിച്ചോ രാജ്യത്തെ പ്രശ്നങ്ങളോ ഈ സമ്മേളനങ്ങളില്‍ ചര്‍ച്ചയ്ക്ക് വന്നില്ല. വി എസിനെ രാഷ്ട്രീയമായി എങ്ങനെ അവസാനിപ്പിക്കാമെന്നായിരുന്നു സി പി എം സമ്മേളനത്തിലെ ഏക ചര്‍ച്ചയെന്നും ചെന്നിത്തല പറഞ്ഞു.