കനത്ത മഴ: മരണം ആറായി

ചൊവ്വ, 18 ജൂണ്‍ 2013 (20:15 IST)
PRO
PRO
കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ആറു പേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. കാസര്‍കോട്ട്‌ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞുവീണ് രണ്ടു പേരും, കണ്ണൂരുല്‍ മതിലിടിഞ്ഞു വീണു രണ്ടു പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടും മരിച്ചു.

കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയിലും എറണാകുളം ജില്ലയിലും ഒട്ടേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്‌. ആലുവ ഉള്‍പ്പെടെ പല സ്ഥലത്തും പെരിയാര്‍ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌. കൊച്ചി തീരത്ത് കടലാക്രമണം ശക്‌തമാണ്‌. പുതുവൈപ്പില്‍ കൂറ്റന്‍ എണ്ണ ടാങ്കുകള്‍ നിര്‍മിക്കാനുള്ള ഐഒസി പദ്ധതിപ്രദേശത്തിന്റെ ചുറ്റുമതില്‍ കടലാക്രമണത്തില്‍ തകര്‍ന്നു.

മലപ്പുറം ജില്ലയിലെചേലേമ്പ്ര ചേലൂപ്പാടം എഎംഎംഎഎം യുപി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 37 കുട്ടികള്‍ക്കു പരുക്കേറ്റു. ജില്ലയില്‍ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൃശൂര്‍ ജില്ലയില്‍ ഒരു വീട്‌ പൂര്‍ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്നു പെരിങ്ങല്‍കുത്ത്‌ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കൊല്ലം ജില്ലയില്‍ നാല്‍പതോളം വീടുകള്‍ക്കു ഭാഗികമായി നാശമുണ്ടായിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്സ്പ്രസ്‌ അബുദാബി വിമാനം കനത്ത മഴയെ തുടര്‍ന്നു കോഴിക്കോട്‌ വിമാനത്താവളത്തില്‍ ഇറങ്ങാതെ തിരിച്ചുവിട്ടു.

വെബ്ദുനിയ വായിക്കുക