കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു

ബുധന്‍, 20 മാര്‍ച്ച് 2013 (11:45 IST)
PRO
PRO
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി സ്വദേശി മുഹമ്മദ്‌ അഷ്‌റഫ്‌ ആണ്‌ മരിച്ചത്‌. ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാള്‍.

ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കില്‍ പാര്‍പ്പിച്ചിരുന്ന ഇയാളെ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു. മുഹമ്മദ്‌ അഷ്‌റഫ്‌ പത്തുവര്‍ഷമായി ജയിലിലായിരുന്നു.

വെബ്ദുനിയ വായിക്കുക