കണ്ണൂരില്‍ ലീഗിന് പൊലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന്
ശനി, 25 ഫെബ്രുവരി 2012 (13:45 IST)
PRO
PRO
കണ്ണൂരില്‍ പൊലീസില്‍ നിന്നും മുസ്ലീം ലീഗിന് നീതി ലഭിക്കുന്നില്ലെന്നും പൊലീസ് സംവിധാനത്തെ നിയന്ത്രിക്കുന്നത് സിപിഐഎം ജില്ലാ നേതൃത്വമാണെന്നും ആരോപിച്ച് ലീഗ് നേതാക്കള്‍ രംഗത്ത്. അക്രമം നടക്കുന്നയിടങ്ങളില്‍ സിപിഐഎം സമര്‍ദ്ദം കാരണം പൊലീസ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയാണെന്നും ലീഗ് ജില്ലാ നേതൃത്വം പറയുന്നു.
സിപിഐഎമ്മിന്റെ ചട്ടുകമായാണ് കണ്ണൂരില്‍ പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും ലീഗ് ആരോപിച്ചു. നേരത്തേ ജില്ലയിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗക്കാരും ഇതേ പരാതി പറഞ്ഞിരുന്നു.