കണ്ണൂരില്‍ മധ്യവയ്സ്കന്റെ മൃതദേഹം കഴുത്തറത്ത നിലയില്‍

ശനി, 19 മെയ് 2012 (11:15 IST)
PRO
PRO
കണ്ണൂരില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെത്തിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആയിക്കര ഹാര്‍ബറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആലക്കോട്‌ പെരുമ്പടവിലെ കബീറി(50)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ്‌ കടവരാന്തയില്‍ മൃതദേഹം കണ്ടെത്തിയത്‌.

ഇയാള്‍ വര്‍ഷങ്ങളായി മാപ്പിളബേ ഫിഷിംഗ്‌ ഹാര്‍ബറില്‍ കൂലിവേലയും നിര്‍മ്മാണ തൊഴിലിലുമായി കഴിയുകയായിരുന്നു. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് കൊതുകുതിരിയുടേയും ഭക്ഷണത്തിന്റേയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കഴുത്തില്‍ ആഴത്തിലുള്ള ഒരു മുറിവ്‌ മാത്രമാണ്‌ പ്രാഥമിക നിരീക്ഷണത്തില്‍ കണ്ടെത്താനായതെന്ന്‌ ഇന്‍ക്വസ്റ്റിന്‌ നേതൃത്വം നല്‍കിയ സിറ്റി എസ്‌ ഐ കുട്ടികൃഷ്‌ണന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക