കണ്ണൂരില്‍ ഭാര്യയെ കൊന്ന പ്രതി നാലു വര്‍ഷത്തിനു ശേഷം ദുബായില്‍ പിടിയില്‍
ബുധന്‍, 8 ജനുവരി 2014 (14:02 IST)
PRO
PRO
കണ്ണൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നാലു വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍. ഷമ്മികുമാര്‍ എന്നയാളെയാണ് ദുബായില്‍ നിന്ന് പിടികൂടിയത്. ഇയാളുടെ ഭാര്യ ആയിരുന്ന കാട്ടാമ്പള്ളി വള്ളുവൻകടവിന് സമീപത്തെ ആമ്പല്‍ രവീന്ദ്രന്റെ മകള്‍ എന്‍ രമ്യയെ കൊലപ്പെടുത്തി എന്നാണ് കേസ്.
2010 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂരിലെ ലോഡ്ജ് മുറിയില്‍ വച്ച് രമ്യയെ കഴുത്തു ഞെരിച്ചുകൊന്ന് കെട്ടിത്തൂക്കി എന്നാണ് ഷമ്മികുമാറിന് എതിരെയുള്ള കേസ്.
കൊലയ്ക്ക് ശേഷം ഇവരുടെ ഒരു വയസ്സ് പ്രായമുള്ള മകളെ രമ്യയുടെ വീടിന് സമീപം ഉപേക്ഷിച്ചു. ഷമ്മികുമാര്‍ ദുബായിലേക്ക് കടക്കുകയും ചെയ്തു.