കണ്ണൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിങ്കള്‍, 31 മാര്‍ച്ച് 2014 (10:49 IST)
PRO
PRO
കണ്ണൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ പുതിയങ്ങാടി മൊട്ടാമ്പ്രത്തെ പുന്നത്തിരിയന്‍ സുകുമാരന്‍ (48) ആണ് മരിച്ചത്.

പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപമുള്ള റയില്‍‌വെ ട്രാക്കിലാണു മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെയായിരുന്നു ഇത്.

വീട്ടിലേക്ക് വരികയാണെന്ന് ഇന്നലെ രാത്രി ഇയാള്‍ ഫോണില്‍ വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചതാകാം എന്നാണ് നിഗമനം.
ഭാര്യയും ഒരു മകളുമുണ്ട്.

വെബ്ദുനിയ വായിക്കുക