കടല്‍ക്കൊല: നാവികര്‍ക്ക് ശിക്ഷ ഇറ്റലിയില്‍ അനുഭവിച്ചാല്‍ മതി!

തിങ്കള്‍, 11 ഫെബ്രുവരി 2013 (13:20 IST)
PRO
PRO
കടല്‍ക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ നാവികര്‍ക്ക് ശിക്ഷ ഇറ്റലിയില്‍ അനുഭവിച്ചാല്‍ മതി. ഇന്ത്യയും ഇറ്റലിയും തമ്മിലുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരമാണ് തീരുമാനം. ഡിസംബര്‍ 17-നാണ് കരാര്‍ നിലവില്‍ വന്നത്.

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ പ്രതികളായ രണ്ട് നാവികരെ വിട്ടുകിട്ടാന്‍ ഇറ്റലി നയതന്ത്രതലത്തില്‍ ശ്രമം തുടരുന്നതിനിടെയാണ് പുതിയ കരാര്‍. കരാര്‍ പ്രകാരം ഇറ്റാലിയന്‍ പൗരന്‍ ഇന്ത്യയിലും ഇന്ത്യന്‍ പൗരന്‍ ഇറ്റലിയിലും ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷ സ്വന്തം രാജ്യത്ത് അനുഭവിച്ചാല്‍ മതി.

കരാര്‍ പ്രകാരം ഡല്‍ഹിയിലെ വിചാരണ കോടതി ഇറ്റാലിയന്‍ നാവികര്‍ക്കു തടവു ശിക്ഷ വിധിച്ചാല്‍ സ്വന്തം നാട്ടിലേക്കു മടങ്ങാം. കരാര്‍ പ്രകാരം ഇന്ത്യയില്‍ ശിക്ഷ അനുഭവിക്കുന്ന മറ്റു മൂന്ന് ഇറ്റാലിയന്‍ പൗരന്മാരുടെ കാര്യത്തിലും ഇതേ നിയമം ബാധകമാകും

വെബ്ദുനിയ വായിക്കുക