ആലപ്പുഴയിലെ ഒളിയിടത്തുനിന്നു കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ കളമശേരിയിലെ കടയിൽനിന്നാണു ഫോൺ വാങ്ങിയത്. ഇതു ശരിവയ്ക്കുന്ന കടയുടമയുടെ മൊഴി പൊലീസിനു ലഭിച്ചു. 2000 രൂപയിൽ താഴെ വിലവരുന്നതാണു ഫോൺ. പ്രത്യേകിച്ച് ഏതെങ്കിലും മോഡൽ തിരക്കിയല്ല വന്നതെന്നും ധൃതിയിൽ ഒരു ഫോൺ എടുത്ത് പണം നൽകി പോകുകയായിരുന്നുവെന്നുമാണു കടയുടമയുടെ മൊഴി.