ഓണത്തിനു മുമ്പ് ക്ഷാമബത്ത നല്കുമെന്ന് ധനമന്ത്രി

ബുധന്‍, 13 മെയ് 2015 (11:58 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണത്തിനു മുമ്പ് ആറ് ശതമാനം ക്ഷാമബത്ത കൂടി നല്കുമെന്ന് ധനമന്ത്രി കെ എം മാണി. അടിസ്ഥാന ശമ്പളത്തിന്റെ 86 ശതമാനമാകും ഇതോടെ ക്ഷാമബത്ത.
 
ജനുവരി മുതല്‍ ആയിരിക്കും ഇതിന് പ്രാബല്യം. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ലഭ്യമാകും.
 
ക്ഷാമബത്ത നല്കുന്നതു മൂലം പ്രതിവര്‍ഷം ഏകദേശം 1000 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടാവുക. യു ഡി എഫ് സര്‍ക്കാര്‍ വന്നശേഷം എട്ടാം തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക