ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവം: സൂപ്രണ്ടിനെ മാറ്റി

വെള്ളി, 20 ജൂലൈ 2012 (15:14 IST)
PRO
PRO
ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചെന്ന ആരോപണത്തില്‍ കളമശേരി സഹകരണ മെഡിക്കല്‍ കോളജ് സൂപ്രണ്ട് കെ ജി ആര്‍ മല്ലനെ സ്ഥലം മാറ്റി. ആശുപത്രിയിലെ ഗ്യാസ് പ്ലാന്റ് ഓപ്പറേറ്റര്‍ രാജുവിനെ സസ്‌പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ 15,17 തീയതികളിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കടവന്ത്ര സ്വദേശി ജയചന്ദ്രന്‍, തിരുവാണിയൂര്‍ സ്വദേശി പാപ്പു, മേക്കാട് സ്വദേശി വര്‍ഗീസ് എന്നിവരാണ് മരിച്ചത്.

കോ-ഓപ്പറേറ്റീവ്‌ അക്കാദമി ഓഫ്‌ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ രജിസ്റ്റേര്‍ഡ്‌ നഴ്സസ്‌ അസോസിയേഷന്‍ എന്ന സംഘടന മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌.

സംഭവത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജിലേക്ക് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

വെബ്ദുനിയ വായിക്കുക