ഒമ്പതു വയസുകാരിയുടെ കൊലപാതകം; പ്രതിക്ക് തൂക്കുകയര്‍

ബുധന്‍, 31 ജൂലൈ 2013 (13:01 IST)
PRO
PRO
നിലമ്പൂര്‍ ചുള്ളിയോട് പൊന്നാംകല്ലില്‍ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നെല്ലികുത്ത് പാലാമ്പറമ്പത്ത് അബ്ദുള്‍നാസറിന് വധശിക്ഷ. മഞ്ചേരി സെഷന്‍സ് കോടതിയുടേതാണ് വിധി.

ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് ശേഷം ശിക്ഷ നടപ്പാക്കും. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയവും കോടതി അനുവദിച്ചു. ഇതിന് പുറമെ 376ാം വകുപ്പ് പ്രകാരം ഏഴു വര്‍ഷത്തെ കഠിന തടവും 1000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

എള്ളുപറമ്പ് മുരിക്കിന്‍കാടന്‍ സുഹ്‌റയുടെ മകള്‍ സല്‍വ വധക്കേസില്‍ അബ്ദുള്‍നാസര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2012 ഏപ്രില്‍ നാലിന് മദ്രസയില്‍ പോകാന്‍ കൂട്ടുകാരിയെ അന്വേഷിച്ചുചെന്ന സല്‍വയെ പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

വെബ്ദുനിയ വായിക്കുക