നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള പ്രധാന കാരണം മഞ്ജുവിന്റെ പ്രസംഗം ആയിരുന്നു. നടിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന മഞ്ജുവിന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ദിലീപിനെതിരെ കൊത്തുകയായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യങ്ങള്‍ മഞ്ജുവിന് എതിരാണ്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ ജാമ്യ ഹര്‍ജിയില്‍ മഞ്ജുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. മഞ്ജുവും എഡിജിപി ബി സന്ധ്യയും തമ്മിലുള്ള അടുപ്പമാണ് തന്നെ കുടുക്കിയതെന്ന് ദിലീപ് വ്യക്തമായി പറയുന്നുണ്ട്. ഈ ആരോപണങ്ങള്‍ മഞ്ജുവിനെ മാത്രമല്ല സിനിമയിലെ വനിതാ കൂട്ടായ്മ ആയ ഡബ്ല്യൂസിയേയും വെട്ടിലാക്കുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം ഇതിന്റെ ഉദാഹരണമാണ്. മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയിലെ വാദങ്ങളും ചര്‍ച്ചയായി. റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ദിലീപ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും ഒന്ന് സത്യമാണെന്ന് തെളിഞ്ഞാല്‍ മഞ്ജുവിനെതിരെ നിലപാട് കടുപ്പിക്കേണ്ട സാഹചര്യമാണ് സംഘടനയിലുള്ളത്. മുഖം നോക്കാതെ നിലപാട് കടുപ്പിച്ചില്ലെങ്കില്‍ അത് സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. മഞ്ജു മുന്‍കൈ എടുത്ത് രൂപിക്കരിച്ച ഈ സംഘടന ദിലീപിനെ ജയിലിലാക്കാന്‍ ഉണ്ടായതാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. ഇതിനാല്‍, ദിലീപിന്റെ ആരോപണങ്ങള്‍ എന്തെങ്കിലും ശരിയാണെന്ന് വന്നാല്‍ സംഘടന മഞ്ജുവിനെ കൈയൊഴിയുമെന്നാണ് സൂചനകള്‍.