കേസില്‍ വി എസിനെതിരെ കോടതി പരാമര്‍ശം നടത്തിയിരുന്നു. രാഷ്‌ട്രീയ അജണ്ടയ്ക്കായി കോടതിയെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് ചീഫ് ജസ്‌റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. വി എസിന്റെ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടാണ് സംസ്‌ഥാന സര്‍ക്കാരും കൈക്കൊണ്ടത്. ഇതിനെതിരെയാണ് ഇപ്പോള്‍ വി എസ് രംഗത്തെത്തിയിരിക്കുന്നത്.
സാന്‍ഡിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ. എം കെ ദാമോദരന്‍ ഹാജരായതാണ് വി എസിനെ പ്രകോപിപ്പിച്ചത്. എന്തായാലും ഐസ്ക്രീം, ലോട്ടറി കേസുകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് വി എസ് കടുത്ത നിലപാട് സ്വീകരിച്ചതോടെ വെട്ടിലായത് അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരാണ്.