ഐജിയുടെ കോപ്പിയടി: കൂടുതല്‍ അന്വേഷണമില്ലെന്ന് ഡിജിപി

ചൊവ്വ, 9 ജൂണ്‍ 2015 (14:42 IST)
പരീക്ഷയ്‌ക്കിടയില്‍ ഐജി ടി ജെ ജോസ് കോപ്പിയടിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണമില്ലെന്ന് ഡി ജി പി സെന്‍കുമാര്‍. എ ഡി ജി പി നടത്തിയ അന്വേഷണത്തിനു മേല്‍ അന്വേഷണം നടത്തണമെങ്കില്‍ താനാണ് അന്വേഷണം നടത്തേണ്ടത്. അങ്ങനെ ഒരു അന്വേഷണം ഉണ്ടാകില്ല. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിര്‍ദ്ദേശങ്ങള്‍ ചേര്‍ത്ത് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
 
അതേസമയം, എല്‍ ‌എല്‍ ‌എം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു എന്ന ആരോപണ വിധേയനായ മുൻ തൃശൂർ ഐജി ടിജെ ജോസിനെ എം‌ജി സര്‍വ്വകലാശാല ഡീ ബാര്‍ ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ ഉത്തരമേഖലാ എ ഡി ജി പി നടത്തിയ അന്വേഷണത്തിൽ ടി ജെ ജോസ് കോപ്പിയടിച്ചതിന് തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.
 
എന്നാല്‍, ഇതിനു വിരുദ്ധമായ റിപ്പോര്‍ട്ടാണ് വൈസ് ചാനസലർ നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതി സര്‍വ്വകലാശാലയ്ക്ക് നല്‍കിയിരിക്കുന്നത്.  സര്‍വ്വകലാശാല ചട്ടമനുസരിച്ച്  ഇൻവിജിലേറ്ററിന്റെ നിലപാടാണ് പ്രധാനം. ജോസ് കോപ്പിയടിച്ചുവെന്ന നിലപാടിൽ ഇൻവിജിലേറ്റർ ഉറച്ചു നിൽക്കുകയാണ്.

വെബ്ദുനിയ വായിക്കുക