ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഒരു മാസം ഒളിവിലായിരുന്ന പ്രതി കീഴടങ്ങിയത്. മാര്‍ച്ച് എട്ടിനാണ് മിഠായി നല്‍കാമെന്ന് പറഞ്ഞ് രണ്ടാം ക്ലാസുകാരിയെ ഇയാൾ സ്കൂളിന് പുറകില്‍ കൊണ്ടു പോയി പീഡിപ്പിച്ചത്. വൈകീട്ട് സംഭവമറിഞ്ഞ വീട്ടുകാര്‍ സ്കൂള്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും ശശികുമാർ ഒളിവിൽ പോയിരുന്നു.