ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്

തിങ്കള്‍, 22 ഫെബ്രുവരി 2010 (10:54 IST)
പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം ഇന്നു രാത്രി. ക്ഷേത്രത്തിലെ ആസ്ഥാ‍ന മണ്ഡപത്തില്‍ ഇന്നു അര്‍ദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദര്‍ശനം. പൊന്നാനകളെ ദര്‍ശിച്ചു കാണിക്കയര്‍പ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാന്‍ ആയിരങ്ങള്‍ ഇന്നു ക്ഷേത്രത്തിലെത്തും.

ഏഴരപ്പൊന്നാന ദര്‍ശനത്തിനുണ്ടാകുന്ന അഭൂതപൂര്‍വമായ ഭക്‌തജനത്തിരക്ക്‌ കണക്കിലെടുത്ത്‌ വിപുലമായ ഒരുക്കങ്ങളാണ്‌ ക്ഷേത്രകാര്യ സമിതി ഒരുക്കിയിട്ടുള്ളത്‌. ഏഴരപ്പൊന്നാന ദര്‍ശനത്തിലൂടെ സര്‍വ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്‌ വിശ്വാസം.

കുംഭമാസത്തിലെ രോഹിണിനാളില്‍ അര്‍ധരാത്രി ഭഗവാന്‍ ശരഭമൂര്‍ത്തിയായി എത്തി ഇന്ദ്രന്‍റെ ബ്രഹ്മഹത്യാപാപം തീര്‍ത്തുവെന്നാണ്‌ വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദര്‍ഭത്തില്‍ അഷ്ടദിഗ്ഗജങ്ങളാല്‍ സന്നിഹിതനാകുന്ന പരമശിവനെ വണങ്ങി കാണിക്ക അര്‍പ്പിക്കാന്‍ ഭക്‌തജന ലക്ഷങ്ങളാണ്‌ എത്തുന്നത്‌.

വെബ്ദുനിയ വായിക്കുക