40 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് പരീക്ഷാഫലം പൂര്‍ണമായും പരീക്ഷാഭവന്‍ ശേഖരിച്ചു. ആകെയുള്ള 54 മൂല്യനിര്‍ണയ ക്യാംപുകളില്‍ ഇനി 11 ഇടങ്ങളില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് ലഭിക്കാനുണ്ട്. ആയിരത്തിലധികം കുട്ടികളുടെ പേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ ക്യാംപുകളില്‍ അധ്യാപകര്‍ മാര്‍ക്ക് ലിസ്റ്റും പേപ്പറും ഒത്തു നോക്കി.
ഇതിനിടെ രാവിലെ ഐടി അറ്റ് സ്കൂള്‍, പരീക്ഷ ഭവന്‍ എന്നിവയുടെ വെബ്സൈറ്റില്‍ നിന്ന് നിലവിലെ ഫലം നീക്കിയെങ്കിലും വൈകിട്ടോടെ ഐടി അറ്റ് സ്കൂളിന്‍റെ വെബ്സൈറ്റില്‍ പഴയ ഫലം വീണ്ടുമിട്ടിരുന്നു. പുതുക്കിയ ഫലം പ്രസദ്ധീകരിച്ചാലും അത് പ്രഖ്യാപിക്കില്ല.