എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി പി സി ജോര്‍ജ്; ആസിഡ് ഒഴിക്കുമെന്ന് എം‌എല്‍എ ഭീഷണിപ്പെടുത്തിയതായും ആരോപണം

വ്യാഴം, 29 ജൂണ്‍ 2017 (15:26 IST)
തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി പി സി ജോര്‍ജ് എംഎല്‍എയുടെ ഭീഷണി. ഇടുക്കി മുണ്ടക്കയം എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കു നേരെയാണ് അദ്ദേഹം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഭൂമി കൈയേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. അതിനിടയിലാണ് ഈ സംഭവം അരങ്ങേറിയത്.  
 
സംസാരത്തിനിടെയാണ് തൊഴിലാളികള്‍ക്ക് നേരെയാണ് അദ്ദേഹം തോക്ക് ചൂണ്ടി കയര്‍ത്ത് സംസാരിച്ചത്. കൂടാതെ ദേഹത്ത് ആസിഡ് ഒഴിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും മുണ്ടക്കയം എസ്റ്റേറ്റിലെ തൊഴിലാളികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക