എസ്എസ്എല്‍സി: സേ പരീക്ഷ മെയ് 16 മുതല്‍

ബുധന്‍, 24 ഏപ്രില്‍ 2013 (14:53 IST)
PRO
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചതില്‍ 94.17 ശതമാനം പേര്‍ ഉപരി പഠനത്തിന്‍ അര്‍ഹരായി (451139 പേര്‍). ആകെ 479569 പേര്‍ പരീക്ഷയ്ക്ക് പണമടച്ചെങ്കിലും 479085 പേര്‍ മാത്രമാണ്‌ പരീക്ഷ എഴുതിയത്. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് പരീക്ഷാഫല പ്രഖ്യാപനം നടത്തിയത്.

എസ് എസ് എല്‍ സി പരീക്ഷാഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപരിപഠനത്തിന്‍ അര്‍ഹത നേടാത്ത റഗുലര്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് സേ പരീക്ഷകള്‍ മെയ് 16 മുതല്‍ 18 വരെയുള്ള തീയതികളില്‍ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്‌. ഉത്തര കടലാസുകളുടെ റീവാല്യുവേഷന്‍ ആവശ്യമുള്ളവര്‍ 30-4-2013 ഉച്ചയ്ക്ക് ഒരു മണിക്കുള്ളില്‍ അപേക്ഷ നല്‍കണം.


വെബ്ദുനിയ വായിക്കുക